ദുബൈ: ചരിത്ര പ്രസിദ്ധമായ എ.ഡബ്ല്യു 609 ടില്‍ട്രേറ്റര്‍ പറപ്പിച്ച് ദുബൈ രാജകുടുംബാംഗം ശൈഖ മോസ ബിന്ത് മര്വാന് ആല് മക്തൂം.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത പൈലറ്റാണ് ശൈഖ മോസ. ഫിലാഡല്‍ഫിയയിലെ യു.എസ് ഹെലികോപ്ടര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലായിരുന്നു മോസയുടെ സാഹസിക പ്രകടനം. സിവില്‍ ഏവിയേഷെന്റ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലെഴുതി ചേര്‍ത്താണ് ശൈഖ മോസ പറന്നുയര്‍ന്നത്.
ലോകത്തിലെ ആദ്യത്തെ സിവില്‍ സര്ട്ടിഫിക്കേഷന് ലഭിച്ച ടില്ട്രേറ്ററാണ് എ.ഡബ്ല്യു 609. ഹെലികോപ്ടറിന് സമാനമായ രൂപമാണെങ്കിലും വിമാനം പോലെയാണ് ടില്ട്രേറ്ററിെന്റ പ്രവര്‍ത്തനവും വേഗതയും. ഹെലികോപ്ടര്‍ പോലെ കുത്തനെ പറന്നുയരാനും കുത്തനെ ലാന്‍ഡ് ചെയ്യാനും ഇതിനു കഴിയും. രണ്ടു ചിറകുകളിലായാണ് ഇതിെന്റ പ്രൊപ്പല്ലറുകള്ഘടിപ്പിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ശൈഖ മോസ ആകാശത്ത് പരീക്ഷണ പറക്കല്‍ നടത്തി. ബോയിങ് 777െന്റ ക്യാപ്റ്റനും സര്‍ട്ടിഫൈഡ് ഹെലികോപ്ടര്‍ പൈലറ്റുമാണ് അവര്‍. ദുബൈ രാജകുടുംബത്തിലെ ആദ്യ പൈലറ്റാണ്. 12ാം വയസ്സില്‍ ആദ്യമായി വിമാനത്തില്‍ കയറിയതു മുതല്‍ തുടങ്ങിയതാണ് പറക്കാനുള്ള മോസസയുടെ ആഗ്രഹം. 17ാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഒക്സ്ഫോഡ് ഏവിയേഷന്‍ അക്കാദമിയില്‍ ചേര്‍ന്നു. അക്കാദമിയില്‍ ചേര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയായിരുന്നു മോസ. ബോയിങ് 777 സര്ട്ടിഫിക്കേഷന് ലഭിച്ചതിന് പിന്നാലെ 2015ല്‍ എമിറേറ്റ്സില്‍ ചേര്‍ന്നു. തൊട്ടുപിന്നാലെ ആദ്യത്തെ യാത്ര വിമാനം പറത്തി. ദുബൈയില്‍നിന്ന് ജോര്‍ഡനിലെ അമ്മാനിലേക്കായിരുന്നു യാത്ര. ദുബൈ പൊലീസ് എയര്വിങ്ങിലെ ആദ്യ ലെഫ്റ്റനന്റ് പൈലറ്റ് കൂടിയാണ് മോസ.
അതിവിദഗ്ദരായ പൈലറ്റുമാര്‍ക്ക് മാത്രം പറത്താന്‍ കഴിയുന്ന എയര്‍ക്രാഫ്റ്റാണ് ടില്‍ട്രേറ്റര്‍. വിമാനത്തിലും ഹെലികോപ്ടറിലുമുള്ള പരിചയ സമ്ബത്ത് പ്രധാനമാണ്. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന എയര്‍ക്രാഫ്റ്റിന് 1400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. സൈനിക ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെങ്കിലും ദുരിതാശ്വാസ മേഖലകളിലും തിരച്ചിലിനും അടിയന്തര ചികിത്സ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താറുണ്ട്.
ഇത് തെന്റ വ്യക്തിഗത നേട്ടം മാത്രമല്ലെന്നും വനിതകള്‍ക്കുള്ള സന്ദേശമാണെന്നും ശൈഖ മോസ പറഞ്ഞു. എ.ഡബ്ല്യു 609െന്റ ആദ്യകാല ചിത്രങ്ങള്‍ കണ്ടതു മുതല്‍ താന്‍ ഈ ദിനം ആഗ്രഹിച്ചിരുന്നു. ഏവിയേഷന്‍ മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തണമെന്നും അവര്‍ക്കായി തുറന്നിരിക്കുകയാണെന്നും ശൈഖ മോസ കൂട്ടിചേര്‍ത്തു.
