ന്യൂഡല്‍ഹി: 60 കടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധക്ക്, കേരളത്തില്‍ ഡി സി സി പ്രസിഡന്റാവാന്‍ തയ്പ്പിച്ച കുപ്പായം പുറത്തെടുക്കേണ്ട. പറയുന്നത് കോണ്‍ഗ്രസ് പരമോന്നത സമിതിയായ ഹൈക്കമാന്റാവുമ്പോള്‍ കാര്യം നടന്നേക്കുമെന്നാണറിയുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാനാണിത്. ഗ്രൂപ്പ് നോമിനികളെ അകറ്റി നിര്‍ത്താനും നിര്‍ദേശമുണ്ട്. കേരളത്തില്‍ കാലങ്ങളായുള്ള ഗ്രൂപ്പ് അടിസ്ഥാന വീതം വെപ്പുകളില്ലാതാക്കാനുള്ള ശ്രമമാണ് എ ഐ സി സിയുടേത്.
