ന്യൂഡല്‍ഹി: ഡല്‍ഹി പെണ്‍വാണിഭ റാക്കറ്റിനു പിന്നില്‍ ഒരു കേന്ദ്രമന്ത്രിയാണെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. ഡല്‍ഹിയിലെ ജിബി റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭത്തിന് പിന്തുണ നല്‍കുന്നത് മോദി സര്‍ക്കാരിലെ ഒരു മന്ത്രിയാണെന്ന് അവര്‍ ആരോപിച്ചു. ദേശീയ പാര്‍ട്ടിയുടെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ളൊരു നേതാവാണിയാള്‍. ഒരു ദിവസം അഞ്ചു കോടിയിലേറെ രൂപയുടെ പെണ്‍വാണിഭമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
