ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപപ്പെടുത്തിയ സംഭവത്തെ അപലപിച്ച്‌ പ്രതിപക്ഷ​ നേതാവ്

തിരുവനന്തപുരം: നൂപുര്‍ ശര്‍മയെ പിന്തുണച്ചുവെന്നാരോപിച്ച്‌ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപപ്പെടുത്തിയ സംഭവത്തെ അപലപിച്ച്‌ പ്രതിപക്ഷ​ നേതാവ് വി.ഡി.

സതീശന്‍.

‘ഉദയ്പൂര്‍ കൊലപാതകം ഹീനവും ക്രൂരവുമാണ്. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങള്‍. ഈ വിഷയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്’ സതീശന്‍ ട്വീറ്റ് ചെയ്തു.

ആക്രമണത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരില്‍ അരങ്ങേറിയതെന്നും വര്‍ഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരില്‍ നിന്നും തുടച്ചു നീക്കുമെന്നാണ് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *