എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ ഇപി ജയരാജന്‍; ഗുരുതര ആരോപണവുമായി കെ. സുധാകരന്‍

എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.

സുധാകരന്‍ രംഗത്ത്. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജന്‍ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാന്‍ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ക്രിമിനലുകളുമായി ഇപി ജയരാജന് നല്ല പരിചയമുണ്ട്. അവരില്‍ ആരെയെങ്കിലും വെച്ചായിരിക്കാം ഇത് ചെയ്തത്. രാഹുല്‍ ?ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോള്‍ പോലും കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ വൈകാരികമായി പ്രതികരിക്കാന്‍ അനുവദിച്ചിട്ടില്ല. സിസിറ്റിവി ക്യാമറകള്‍ പരിശോധിച്ച്‌ ഇതിന്റെ പ്രതികളെ കണ്ടെത്തണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാത്യു കുഴന്‍നാടന്റെ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനും നാണക്കേട് ഒഴിവാക്കാനും വേണ്ടി ആസൂത്രിതമായാണ് ഇപി ജയരാജന്‍ ഇത് പ്ലാന്‍ ചെയ്തതെന്നും കെ. സുധാകരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *