യുവതിയും കുഞ്ഞും പൊള്ളലേറ്റ്​ മരിച്ച സംഭവം: നാട്ടുകാര്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി

റാ​ന്നി: വീ​ട്ടി​നു​ള്ളി​ല്‍ യു​വ​തി​യും കു​ഞ്ഞും തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌​ പ്ര​ദേ​ശ​വാ​സി​ക​ള്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ല്‍​കി.

ഐ​ത്ത​ല മ​ങ്കു​ഴി​മു​ക്ക് മീ​ന്‍മു​ട്ടു​പാ​റ ചു​വ​ന്ന​പ്ലാ​ക്ക​ല്‍ ത​ട​ത്തി​ല്‍ സ​ജു ചെ​റി​യാ‍െന്‍റ ഭാ​ര്യ റി​ന്‍സ (23), മ​ക​ള്‍ അ​ല്‍ഹാ​ന അ​ന്ന (ഒ​ന്ന​ര) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ നാ​ലി​ന് വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ലോ​ക്ക​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ പ​രാ​തി ന​ല്‍​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ന്ന്​ കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. ചെ​റി​യ കു​പ്പി​യി​ലെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചാ​ണ് തീ ​ക​ത്തി​ച്ച​തെ​ന്നാ​ണ്​ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, വീ​ടി​ന​ക​ത്ത് തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന്‍റേ​താ​യ ഒ​രു സാ​ഹ​ച​ര്യ​വും കാ​ണു​ന്നി​ല്ല.

ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ ഭ​ര്‍​ത്താ​വി‍െന്‍റ പ്രേ​ര​ണ മൂ​ല​മാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഗ​ള്‍​ഫി​ല്‍​നി​ന്ന്​ വ​ന്ന ഭ​ര്‍​ത്താ​വി​നെ കേ​സ് ര​ജി​സ​റ്റ​ര്‍ ചെ​യ്യാ​തെ തി​രി​കെ വി​ട്ട​ത് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കു​ടും​ബ വീ​ടി​ന്​ സ​മീ​പം ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​വാ​യി​രു​ന്ന യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും സം​ഭ​വ​ദി​വ​സം പ​ക​ല്‍ വീ​ടി​നു​വെ​ളി​യി​ലേ​ക്ക്​ കാ​ണാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *