മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയെ സമീപിച്ചു.

മുഹമ്മദ് സുബൈറിന്‍റെ അഭിഭാഷകന്‍ വിദേഷ്വ പ്രസംഗം നടത്തുന്നവരില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസിന്‍റെ അനുമതി ലഭിച്ചാല്‍ സുബൈറിന്‍റെ ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ അവധിക്കാല ബെഞ്ച് അറിയിച്ചു.

ഹിന്ദു സന്യാസിമാര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച്‌ ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത ട്വീറ്റിനെതിരെ സുബൈര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ അലഹബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്നും മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെ മാത്രമേ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയൂവെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. സുബൈറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് സുപ്രീം കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *