യൂത്ത് കോണ്‍ഗ്രസ് ക്യാമ്ബിലെ പീഡന പരാതി ഷാഫി പറമ്ബില്‍ മുക്കിയെന്ന് ഡിവൈഎഫ്‌ഐ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്ബില്‍ വനിതാ നേതാവിന്‍്റെ പീഡന പരാതി പൊലീസിന് കൈമാറാതെ സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്ബില്‍ മുക്കിയെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ നേതൃത്വമാണ് ഷാഫി പറമ്ബിലിനെതിരെ രംഗത്ത് വന്നത്. സഹപ്രവര്‍ത്തകയെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച്‌ നായര്‍ പീഡിപ്പിച്ച പരാതി പോലീസിന് കൈമറാതെയുള്ള ഷാഫി പറമ്ബിലിന്‍്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

പാലക്കാട് വെച്ച്‌ നടന്ന ക്യാമ്ബില്‍ തിരുവനന്തപുരത്ത് നിന്ന് എത്തിയ വനിതാ ഭാരവാഹിയെയാണ് വിവേക് പീഡിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇര സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. ദേശീയ സെക്രട്ടറി പുഷ്പലത വിവേകിനെ പുറത്താക്കി തടിതപ്പുകയാണ് ചെയ്തത്. ഇപ്പോഴും ഷാഫി പറമ്ബില്‍ മൗനം പാലിക്കുകയും പരാതി കണ്ടില്ലെന്ന് നടിക്കുകയുമാണ്. ഷാഫി പ്രത്യേക താല്‍പര്യം എടുത്ത് സ്റ്റേറ്റ് എക്സിക്യൂട്ടീവില്‍ ഉള്‍പെടുത്തപ്പെട്ട ആളാണ് വിവേക്. മുമ്ബും സമാന പീഡന പരാതികളില്‍ ആരോപിതനായ വിവേക് ഷാഫിയുടെ സംരക്ഷണയിലാണ് യൂത്ത് കോണ്‍ഗ്രസിന്‍്റെ തലപ്പത്ത് കടിച്ചു തൂങ്ങിയിരുന്നത്. അഹല്യ ക്യാമ്ബസില്‍ നടന്ന ക്യാമ്ബില്‍ ദിവസവും മദ്യപിച്ച്‌ ലക്ക് കെട്ട് വന്ന വിവേകിനെ ക്യാമ്ബില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു പക്ഷത്തുള്ളവര്‍ ശ്രമിച്ചിരുന്നുവെന്നാണ് അറിയുന്നത്.

അതിനിടയിലാണ് ബാത്ത്റൂം ഡോറില്‍ വെച്ച്‌ സഹപ്രവര്‍ത്തകയെ കടന്നുപിടിക്കുന്നതും പീഡിപ്പിക്കുന്നതും. സംഭവം പുറത്തറിഞാല്‍ കേസാകുമെന്ന് കണ്ട് സംസ്ഥാന ഭാരവാഹികള്‍ പരാതി മുക്കുകയാണ് ഉണ്ടായിട്ടുള്ളത്. സ്ഥിരമായി ഇത്തരം പീഡന പരാതികളില്‍ ഉള്‍പെട്ട വിവേകിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ സംരക്ഷിക്കുന്ന നീച കൃത്യമാണ് യൂത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ ആകെ ഒന്നിച്ചു പങ്കെടുത്ത ഒരു പൊതു ക്യാമ്ബില്‍, പരിപാടിയില്‍ വെച്ച്‌ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചിട്ട് പരാതി പോലീസിന് കൈമറാതെ പ്രതിയെ സംരക്ഷിക്കുന്നത് കുറ്റകരമാണ്. നിയമനടപടികള്‍ക്ക് പീഡകനെ വിട്ടുകൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *