കൂറ്റന്‍ മരം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ഒടിഞ്ഞുവീണു

തിരുവല്ല: കൂറ്റന്‍ മരം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ഒടിഞ്ഞുവീണു. തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തിടെ നിര്‍മ്മിച്ച പുതിയ റോഡിലേക്ക് നിന്നിരുന്ന ചുവട് ദ്രവിച്ച പാഴ്മരമാണ് റോഡിന് കുറുകെ നിലംപതിച്ചത്.ശക്തമായ കാറ്റിലും മഴയിലും ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം.

ഈസമയം ഇതുവഴി കടന്നുപോയ സ്‌കൂട്ടര്‍, കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തി മരംമുറിച്ചു നീക്കം ചെയ്തു . സമീപത്തായി സമാനരീതിയില്‍ വേറെയും ചില മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരുകില്‍ നില്‍പ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *