നടിയെ പീഡിപ്പിച്ച കേസ് : മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി : ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചു തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ് (എഫ്‌എസ്‌എല്‍) ഇന്നലെ കാര്‍ഡ് പരിശോധനയ്ക്ക് അയച്ചത്.

കേസിലെ വിചാരണക്കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കാര്‍ഡ് മുദ്രവച്ച കവറില്‍ പൊലീസ് ഉദ്യോഗസ്ഥരാണു ലാബിലേക്കു കൊണ്ടുപോയത്. 7 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധനാഫലം വിചാരണക്കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും ലഭിക്കും. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് ആരെങ്കിലും നിയമവിരുദ്ധമായി പരിശോധിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനായി വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണു ഹൈക്കോടതി ഉത്തരവിട്ടത്. ഇതേ ആവശ്യം വിചാരണക്കോടതി വാദം കേട്ടു തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *