സംസ്ഥാന പാതയില്‍ ബൈക്കുകളുടെ അഭ്യാസ പ്രകടനം, നമ്ബര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ നിയമ നടപടി സാധിക്കില്ല

കോ​ന്നി: പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ല്‍ കോ​ന്നി​യി​ല്‍ യു​വാ​ക്ക​ളു​ടെ ബൈ​ക്ക് അ​ഭ്യാ​സ​പ്ര​ക​ട​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

കു​മ്ബ​ഴ മു​ത​ല്‍ കോ​ന്നി​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ബൈ​ക്ക് അ​ഭ്യാ​സം ഏ​റെ​യും. ര​ണ്ടി​ല​ധി​കം പേ​ര്‍ ഒ​രു​പോ​ലെ അ​മി​ത വേ​ഗ​ത്തി​ലാ​ണ്​ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

ഈ ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ മു​ന്നി​ല്‍​പെ​ട്ടാ​ല്‍ അ​പ​ക​ടം ഉ​റ​പ്പാ​ണ്. റോ​ഡി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന യു​വാ​ക്ക​ളു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. പ​ല വാ​ഹ​ന​ങ്ങ​ളും ന​മ്ബ​ര്‍ പ്ലേ​റ്റ് ഇ​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​തും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​രെ കു​ഴ​ക്കു​ന്നു​ണ്ട്. ഹെ​ല്‍​മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ച്‌ ബൈ​ക്കി​ല്‍ വ​രു​ന്ന യു​വാ​ക്ക​ളു​ടെ മു​ഖം തി​രി​ച്ച​റി​യാ​നും പ്ര​യാ​സ​മാ​ണ്.

സാ​ധാ​ര​ണ രീ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന ആ​ളു​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ഇ​ത്ത​രം അ​ഭ്യാ​സി​ക​ളെ പേ​ടി​ച്ചാ​ണ് റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യു​ന്ന​ത്. കോ​ന്നി ചൈ​ന​മു​ക്ക്-​മ​ഠ​ത്തി​ല്‍ കാ​വ് റോ​ഡി​ലും ബൈ​ക്ക് അ​ഭ്യാ​സം നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *