ന്യൂദല്‍ഹി: ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.
പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി (പി എ സി) യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
‘എഎപി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും. ഞങ്ങള്‍ ദ്രൗപതി മുര്‍മുവിനെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങള്‍ യശ്വന്ത് സിന്‍ഹയ്ക്ക് വോട്ട് ചെയ്യും,” പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി (പി എ സി) യോഗത്തിന് ശേഷം എ എ പി എം പി സഞ്ജയ് സിംഗ് പറഞ്ഞു.
