കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി.
കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന് അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. അമലിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഒഴുക്കില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത് ഒരാളെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ കരയ്ക്ക് എത്തച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.
