പത്തനാപുരം∙ സിപിഐക്കെതിരെ വിമര്‍ശനവുമായി കെബി ഗണേഷ് എംഎല്‍എ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്പിക്കാന് സിപിഐ നേതാക്കള്‍ വീടു കയറിയെന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്.
കൂടെ നിന്നു ചതിക്കുന്നവരാണ് സിപിഐക്കാര്‍ എന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. ഹോര്‍ട്ടികോര്‍പ് ചെയര്‍മാനു ലഭിച്ച കാര്‍ തന്റെ ഔദാര്യമാണെന്നു മറക്കരുതെന്നും ഗണേഷ്കുമാര് വിമര്‍ശിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ കുഴപ്പം കാണിച്ചത് മുന്‍ മന്ത്രി കെ.രാജുവാണെന്നും ഗണേഷ്കുമാര് ആരോപിച്ചു. കേരള കോണ്‍ഗ്രസ്(ബി) പത്തനാപുരം മണ്ഡലം ഏകദിന സഹവാസ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിറവന്തൂരില്‍ തന്റെ സ്വീകരണം നടക്കുമ്ബോള്‍ മറ്റൊരു വശത്ത് മൈക്കാമൈനില്‍ സിപിഐയുടെ രണ്ടു നേതാക്കള്‍ തന്നെ തോല്പിക്കണമെന്ന് ആവശ്യപ്പെട്ട് വീടു കയറുകയായിരുന്നു. ഇക്കാര്യം താന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയില്‍ പരാതിയായി നല്കിയിരുന്നെങ്കില് നേതാവ് കൊണ്ടു നടക്കുന്ന കാര്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ല. പുനലൂര്‍ പേപ്പര്‍മില്‍ പട്ടയം നല്കിയപ്പോള് എല്‍ഡിഎഫ് ഘടകകക്ഷിയായ എംഎല്‍എ ആയിട്ടും തന്നെ ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐ മണ്ഡലം സമ്മേളനത്തില്‍ ഗണേഷ്കുമാറിനെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്നാണ് വിലയിരുത്തല്‍.
