ജിഎസ്ടി പിന്‍വലിക്കണം : രാജ്യസഭയില്‍ നോട്ടീസ് നല്‍കി എളമരം കരീം എം പി

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5 ശതമാനം ജിഎസ്‌ടി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി.

കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കള്‍ മുതല്‍ അരിയും ഗോതമ്ബും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വില കുത്തനെ കൂടും. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ രാജ്യത്ത്‌ ഇത്‌ കൂനിന്‍മേല്‍ കുരുവാകും.

ജൂണില്‍ ചണ്ഡീഗഢില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്‌ നിത്യോപയോഗസാധനങ്ങള്‍ക്ക്‌ ജിഎസ്‌ടി ചുമത്താന്‍ തീരുമാനിച്ചത്‌. പ്രധാനമായും പായ്‌ക്കറ്റിലുള്ളവ വാങ്ങുന്നവരെയാണ്‌ വിലക്കയറ്റം ബാധിക്കുക. 5,12, 18 സ്ലാബിലാണ്‌ നിരക്കുയര്‍ത്തല്‍.

സമ്ബന്നരെ പ്രീണിപ്പിക്കാന്‍ ആഡംബരവസ്തുക്കള്‍ക്ക്‌ 28 ശതമാനം ജിഎസ്‌ടിയെന്നത്‌ കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാന്‍ ഈ നികുതി ഉയര്‍ത്തണമെന്ന പൊതുനിര്‍ദേശം പാലിക്കാതെയാണ്‌ അവശ്യസാധനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *