വി.എസിനെ തള്ളി ഇ.പി.ജയരാജന്‍

തിരുവന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ കുറ്റപ്പെടുത്തി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു നേതാവിനും സര്‍ക്കാരിനെ തള്ളി പറയാനാകില്ലെന്നു ജയരാജന്‍ പറഞ്ഞു.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും എംഎല്‍എമാരുടെ സമരം എത്രയും വേഗത്തില്‍ ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു ഇന്നു രാവിലെ വി.എസ് പറഞ്ഞത്. പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം വി.എസിന്റെ വാക്കുകളെ അഭിനന്ദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ തയാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *