ഗുജറാത്തില്‍ വന്‍ വാഗ്ദാനങ്ങളുമായി എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാള്‍

സൂറത്ത്: ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വാഗ്ദാനങ്ങളുമായി എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാള്‍.

ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. സൂറത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി, പവര്‍ കട്ടില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുനല്‍കുകയും ചെയ്തു.

“ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉറപ്പ് നല്‍കുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ എല്ലാ ഉറപ്പുകളും ഞങ്ങള്‍ നിറവേറ്റും. പിന്നീട് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ എ.എ.പിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.” – കെജ്‍രിവാള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *