എംഡിഎംഎയുമായി നാല് യുവാക്കള്‍ പോലീസ് പിടിയില്‍

കാസര്‍ഗോഡ്: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. കളനാട് കീഴൂര്‍ സ്വദേശി മാഹിന്‍ ഇജാസ് (20), കളനാട് ദേളി സ്വദേശി അബ്ദുള്‍ ഖനീം (21), ഉദുമ പാക്യാര സ്വദേശി സമീര്‍ മുഹമ്മദ് (2ഠ), കളനാട് സ്വദേശി വി.

മുസമ്മല്‍ (20) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ കെവി ചന്ദ്രന്‍്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം കറന്തക്കാട്- മധൂര്‍ ജംഗ്ഷനില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ സംഘം പോലീസ് പിടിയിലാകുന്നത്. കാറില്‍ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ.പോലീസ് കണ്ടെടുത്തു.വാഹന പരിശോധനയില്‍ ജൂനിയര്‍ എസ്.ഐ.രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനീഷ്, ശ്രീജേഷ്, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *