സൗദിയില്‍ സ്കൂള്‍ സെമസ്റ്റര്‍ സംവിധാനം പുനഃപരിശോധിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനായി ആഗോളതലത്തിലെ സ്വീകാര്യമായ മാതൃകകള്‍ക്ക് അനുസൃതമായി സാങ്കേതിക, തൊഴില്‍ പരിശീലന കോളജുകളിലും സര്‍വകലാശാലകളിലും സ്കൂളുകളിലുമെല്ലാം നടപ്പാക്കിയ മൂന്നു സെമസ്റ്റര്‍ സമ്ബ്രദായം വിലയിരുത്താനും പുതിയ രീതിയെ വിദ്യാര്‍ഥികള്‍ എങ്ങനെ പരിഗണിക്കുന്നുവെന്ന് പരിശോധിക്കാനുമാണ് ശൂറയുടെ നിര്‍ദേശം.
മൂന്നു ടേം സംവിധാനം മൂലം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയിട്ടുണ്ടോ എന്നു പരിശോധിക്കണം.
മൂന്നു സെമസ്റ്റര്‍ സമ്ബ്രദായം വഴി അന്താരാഷ്ട്ര നിലവാരത്തില്‍ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നേരത്തേയുള്ള അധ്യയനരീതി തന്നെ തുടരുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണെന്നും ശൂറാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
