സുധാകരനുമായി അഭിപ്രായ ഭിന്നത; മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തേക്കില്ല

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും കോഴിക്കാട് നടക്കുന്ന കെപിസിസി ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തേക്കില്ല. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണമെന്നാണ് സൂചന.
ഇന്നു രാവിലെ 9.30ന് കെ.സുധാകരന്‍ പതാക ഉയര്‍ത്തികൊണ്ട് ചിന്തന്‍ ശിബിരത്തിന് തുടക്കമിടും. രാവിലെ 10ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഒദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. സംഘടനാ നവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ 12 മണിക്കൂര്‍ നീട്ടുനില്‍ക്കുന്ന വിശദമായ ചര്‍ച്ച ഉണ്ടായേക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *