കൊല്ലം: കാലാനുസൃതമായി നൂതന സജ്ജീകരണങ്ങളോടെ മികവുറ്റ മാതൃകയില്‍ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍.
വിദ്യാലയങ്ങളെ മികവിന്റെ ഇടങ്ങളാക്കി മാറ്റുന്നതിനും വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.കൊട്ടാരക്കര സര്‍ക്കാര്‍ ടൗണ്‍ യുപി സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കൊട്ടാരക്കര നഗരസഭ ചെയര്മാന് എ. ഷാജു അധ്യക്ഷനായി. മുന്‍ എംഎല്‍എ അയിഷാ പോറ്റി, കൊട്ടാരക്കര നഗര സഭ വൈസ് ചെയര്‍പേഴ്സണ്‍ അനിതാ ഗോപകുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്.ആര് രമേശ്, കെ. ഉണ്ണികൃഷ്ണന് മേനോന്, ജി. സുഷമ, വാര്‍ഡ് കൗണ്‍സിലര്‍ വനജാ രാജീവ്, പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എ ജയ, നഗരസഭാ സെക്രട്ടറി ടി.വി പ്രദീപ്കുമാര്‍, കൊല്ലം ഡിഡിഇ കെ.ഐ ലാല്‍, ഡിഇഒ വി. രാജു, എഇഒ വസന്ത കുമാരി, സ്കൂള്‍ പ്രഥമ അധ്യാപിക എല്‍. അനില, പിടിഎ പ്രസിഡന്റ് എസ്. അനീഷ്, വൈസ് പ്രസിഡന്റ് സജി ചേരൂര്‍, എസ്എംസി വൈസ് ചെയര്മാന് എസ്. ഗോപകുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
