പഠിപ്പ് മുടക്കി സമരം വെള്ളമടിച്ച് ആഭാസ നൃത്തമാടി ആഘോഷിച്ച പെണ്‍കുട്ടികളെ പോലീസ് പൊക്കി

കൊല്ലം: പഠിപ്പ് മുടക്കി സമരം ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ വെള്ളമടിച്ചും തിരമാലയില്‍ ആറാടിയും നിറഞ്ഞാടിയ വിദ്യാര്‍ത്ഥിനികളെ ഒടുവില്‍ വനിതാപോലീസുകാര്‍ ഉള്‍പ്പെട്ടെ പോലീസ് സംഘം പൊക്കി. പത്തനംതിട്ടയിലും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കൊപ്പം കൊല്ലം ബീച്ചിലാണ് ആടിത്തിമിര്‍ത്തത്.

കാലുറയ്ക്കാതെ തിരമാലകളില്‍ കിടന്ന് ഇവര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത് കണ്ട് പന്തികേട് തോന്നിയ നാട്ടുകാരാണ് പോലീസിന് വിവരം നല്‍കിയത്. ഇവര്‍ വന്ന കാറില്‍ നിന്നും പിന്നീട് ആറ് ബിയര്‍കുപ്പികള്‍ കണ്ടെത്തി. ബീച്ചിലെ വാച്ച് ടവറിന് സമീപത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ബഹളംവെച്ചുകൊണ്ട് കാറില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടികള്‍ കൂട്ടുകാര്‍ക്കൊപ്പം മണലിലും തിരയിലും നൃത്തം വെച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *