‘തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം: കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ സര്‍ക്കാര്‍ ഡോക്ടെഴ്സ്. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ എതിര്‍പ്പ്.

കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിലുള്ള സമരങ്ങള്‍ നടത്തില്ലെന്ന് കെജിഎംഓഎ അറിയിച്ചു.

തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സ്‌ഥലംമാറ്റുകയാണ് ചെയ്‌തത്‌.സ്ഥലംമാറ്റത്തിന് എതിരായിയിട്ടും മന്ത്രിയുടെ ഇടപെടലിനും എതിരായിട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നത്.തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി വഴിയില്‍ നിര്‍ത്തി വിചാരണ ചെയ്തുവെന്നാണ് കെജിഎംഒഎ പ്രസ്താവനയില്‍ പറയുന്നത്.

മരുന്ന് ക്ഷാമം തിരുവല്ലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ട്. ഡോക്ടര്‍മാര്‍ക്ക് എതിരായുള്ള അക്രമത്തിന് മന്ത്രി എണ്ണയൊഴിച്ചു കൊടുത്തു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കരിദിനം ആചരിക്കുന്നത്.

മന്ത്രി വരുമ്ബോള്‍ ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു.രണ്ടു ഡോക്ടര്‍മാര്‍ മാത്രമല്ല മറ്റുള്ളവര്‍ പല ഡ്യൂട്ടികളില്‍ ഉണ്ടായിരുന്നു. ഇതൊന്നും മന്ത്രി പരിശോധിച്ചില്ല എന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു. ഡോക്ടര്‍മാരെ അപമാനിച്ചതില്‍ കെജിഎംഒ യുടെ പ്രതിഷേധം മന്ത്രിക്കെതിരെയാണ്.

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി ഇന്നലെയാണ് മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രി പ്രവര്‍ത്തനത്തില്‍ വീഴ്ച്ച കണ്ടെത്തി. സൂപ്രണ്ടിനോട് ക്ഷുഭിതയായി ആരോഗ്യമന്ത്രി. ആരോഗ്യമന്ത്രി എത്തിയപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നത് രണ്ട് ഒ പികള്‍ മാത്രമാണ്. സൂപ്രണ്ടിനെതിരെ കടുത്ത നടപടിയുണ്ടായി, മന്ത്രി അദ്ദേഹത്തെ സ്ഥലംമാറ്റി.

രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്‌ടേഴ്‌സ് പോലും ഡ്യൂട്ടിയിലില്ല. ആശുപത്രിയില്‍ മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് രോഗികള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് അജയ മോഹനെ അടിയന്തരമായി സ്ഥലം മാറ്റാന്‍ മന്ത്രി ഉത്തരവ് നല്‍കി .

നിരവധി രോഗികള്‍ ആരോഗ്യമന്ത്രിയുടെ അടുത്ത് വന്ന് പരാതി പറഞ്ഞു. ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നില്ല, ഫര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകളില്ല. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മോശം തുടങ്ങിയ നിരവധി പരാതികളാണ് മന്ത്രിയോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *