സര്‍ക്കാരിനോട് സഹായാഭ്യര്‍ത്ഥന; ശമ്ബളവും ആനുകൂല്യങ്ങളും നല്‍കാന്‍ 123കോടി രൂപ ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ധനസഹായം തേടി കെ എസ് ആര്‍ ടി സി(ksrtc) . സര്‍ക്കാരിനോട് 123 കോടി രൂപ കെഎസ്‌ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ മാസത്തെ ശമ്ബളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാനാണ് കൂടുതല്‍ തുക ചോദിച്ചതെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കുന്നു.

ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓ‍ര്‍ഡിനറി അടക്കം മഹാഭൂരിപക്ഷം ദീ‍‍ര്‍ഘദൂര ബസ്സുകളും സ‍ര്‍വീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് നി‍‍ര്‍ത്തിയിടുന്നത്. കോഴിക്കോട് കെ എസ് ആര്‍ ടി സിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായി . ആറ് ഓര്‍ഡിനറി സര്‍വ്വീസുകള്‍ മുടങ്ങി. സിവില്‍ സപ്ലൈസ് പമ്ബില്‍ നിന്ന് ഡീസല്‍ നിറച്ച്‌ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ കെ എസ് ആര്‍ ടി സിക്ക് ഉള്ളത് മൂന്ന് പമ്ബുകള്‍ ആണ്. ഇതിലൊന്നിലും ഡീസല്‍ ഇല്ലാത്ത സാഹചര്യം ആണ്.

123 കോടി രൂപയാണ് നിലവില്‍ കെ എസ് ആര്‍ ടി സി എണ്ണ കമ്ബനികള്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക്. കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *