വിവാഹവാഗ്ദാനം നല്‍കി പീഡനം: പ്രതി അറസ്റ്റില്‍

പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച്‌ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയില്‍ പീടികയില്‍ വീട്ടില്‍ നിന്നും കൊറ്റനാട് തീയടിക്കല്‍ കുരിശുമുട്ടം രാമന്‍ കല്ലില്‍ വീട്ടില്‍ താമസിക്കുന്ന ആകാശ് എന്ന വിഷ്ണു പ്രകാശാണ് (22) കോയിപ്രം പൊലീസിന്റെ പിടിയിലായത്.

2019 ഏപ്രില്‍ മുതല്‍ കഴിഞ്ഞമാസം 10 വരെ കാലയളവിലാണ് പീഡനം നടന്നത്. പെരുമ്ബെട്ടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. വെച്ചൂച്ചിറ ചാത്തന്‍ തറയില്‍നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *