കബഡി ലോകകപ്പില്‍ നിന്നും പാകിസ്താനെ വിലക്കി

അഹമദാബാദ്: അഹമദാബാദില്‍ വെച്ച് നടക്കുന്ന കബഡി ലോകകപ്പില്‍ നിന്നും പാകിസ്താനെ വിലക്കി. അന്താരാഷ്ട്ര കബഡി അസോസിയേഷന്റെതാണ് തീരുമാനം. നാളെയാണ് ലോകകപ്പ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ– പാക് സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് പാകിസ്താനെ ലോകകപ്പില്‍ നിന്നും വിലക്കിയത്. അസോസിയേഷന്റെ തീരുമാനത്തിനെതിരെ പാക് കബഡി അസോസിയേഷനും താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

അന്താരാഷ്ട്ര കബഡി അസോസിയേഷന്റെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഘടകമാണ്പാകിസ്താന്‍. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പാകിസ്താന് അനുവാദം നല്‍കാന്‍ കഴിയില്ലെന്നും അന്താരാഷ്ട്ര കബഡി അസോസിയേഷന്‍ തലവന്‍ ദിറോജ് ചതുര്‍വേദി പറഞ്ഞു.

സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇരു രാജ്യങ്ങളേയും ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കണമായിരുന്നു. പാകിസ്താന്‍ ഇല്ലാത്ത കബഡി ലോകകപ്പ് ബ്രസീലില്ലാത്ത ഫുട്‌ബോള്‍ ലോകകപ്പ് പോലെയാണെന്നും പാകിസ്താന്‍ കബഡി അസോസിയേഷന്‍ സെക്രട്ടറി റാണ മുഹമ്മദ് പറഞ്ഞു. ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം ചൂടുമെന്ന് പാക് കബഡി ക്യാപ്റ്റന്‍ നാസിര്‍ അലി നേരത്തെ പറഞ്ഞിരുന്നു. 2010,2012 വര്‍ഷങ്ങളില്‍ കബഡി ലോകകപ്പില്‍ റണ്ണറപ്പായിരുന്നു പാകിസ്താന്‍.

Leave a Reply

Your email address will not be published. Required fields are marked *