ഫീസ് വര്‍ധിപ്പിച്ചത് കോടതിയില്‍ ചോദ്യം ചെയ്യും

കോഴിക്കോട്: സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയാണ് ഇതിനുളള അനുമതി കോളജുകള്‍ക്ക് കൊടുത്തത്. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ ഈടാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാറിനുളളത്. പ്രതിപക്ഷം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്നതെന്നും പിണായി ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. മുഖ്യമന്ത്രിയുടെ വാഹനം റോഡിലൂടെ പോകുമ്പോള്‍ തടഞ്ഞശേഷമായിരുന്നു പ്രതിഷേധം. പോലീസ് പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. ഒരു പ്രവര്‍ത്തകന് ലാത്തിയടിയില്‍ പരിക്കേറ്റിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *