15-കാരിയെ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍

മുംബൈ> പതിനഞ്ചുകാരിയെ സ്കൂളില്‍ വെച്ച്‌ പീഡിപ്പിച്ച കേസില്‍ പ്യൂണ്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനത്തിലാണ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്.

വീട്ടിലെത്തിയ ശേഷം പെണ്കുട്ടിയുടെ പെരുമാറ്റത്തില് അസ്വാഭാവികത തോന്നിയ വീട്ടുകാര് സ്കൂളില് വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

സംഭവത്തിന് ശേഷം പ്യൂണ്‍ സ്കൂളില്‍ വരാതായതോടെ ഗംദേവി പോലീസ് സ്റ്റേഷനില് സ്കൂള് മാനേജ്മെന്റ് തന്നെ പരാതി നല്കുകയായിരുന്നു. ഇയാള്‍ കുട്ടിയെ നിരവധി തവണ ഉപദ്രവിച്ചെന്നും കുട്ടിയുടെ ഫോണലേക്ക് വീഡിയോ കോള്‍ വിളിച്ചിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പോക്സോ ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *