സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,240 രൂപയാണ്.
ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു ഇന്നലെ ഗ്രാമിന് വില. 2020 ഓഗസ്റ്റില്‍ സ്വര്‍ണവില പവന് 42000 രൂപയില്‍ എത്തിയിരുന്നു. ( rise in gold prices kerala ).
Read Also: സ്വര്‍ണ്ണവില കുതിക്കുന്നു
24K സ്വര്‍ണ്ണമാണ് ഏറ്റവും ഉയര്‍ന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളില്‍ സ്വര്‍ണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാല്‍ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വര്‍ണ്ണമാണ്. ജ്വല്ലറികളില്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നതും 22K ഗോള്‍ഡാണ്. 22K സ്വര്‍ണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ കളറാണ്.
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉയരുമ്ബോള്‍ കൂടുതല്‍ ശുദ്ധ സ്വര്‍ണ്ണം ഉള്‍പ്പെടുകയാണ് ചെയ്യുക. 24K അല്ലാത്ത സ്വര്‍ണ്ണത്തില്‍ എല്ലാം തന്നെ മറ്റു ലോഹങ്ങള്‍ കൂടി മിക്സ് ചെയ്തിരിക്കുന്നു. സില്‍വര്‍, കോപ്പര്‍, നിക്കല്‍ എന്നിവയാണ് സാധാരണ ഇത്തരത്തില്‍ മിക്സ് ചെയ്യാറുള്ളത്.
