സന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കുളിമുറിയില്‍ ഒളികാമറ വച്ചു; ഐടി വിദഗ്‌ധന്‍ പിടിയില്‍

തേവര കോന്തുരുത്തി സ്വദേശി സനലിനെ (40) പൊലീസ് അറസ്റ്റ് ചെയ്‌തു.

എറണാകുളം: കുളിമുറിയില്‍ ഒളികാമറ വച്ച്‌ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഐടി വിദഗ്‌ധന്‍ അറസ്റ്റില്‍.

തേവര കോന്തുരുത്തി സ്വദേശി സനലിനെയാണ്(40) പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭാര്യയോടൊപ്പം വിരുന്നുകാരനായി എത്തിയ വീട്ടിലെ കുളിമുറിയിലാണ് ഇയാള്‍ പെന്‍കാമറ ഒളിപ്പിച്ചു വച്ചത്.

ഈ വീട്ടിലെ പെണ്‍കുട്ടിയാണ് കുളിമുറിയില്‍ നിന്നും പെന്‍കാമറ കണ്ടെത്തിയത്. സംശയകരമായി കുളിമുറിയില്‍ പേന കണ്ട പെണ്‍കുട്ടി പരിശോധിച്ചപോഴാണ് ഒളികാമറയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍, പേന തന്‍റേതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍ മറന്നു വച്ച്‌ പോയതാണെന്നും സനല്‍ പറയുകയായിരുന്നു.

പേന വാങ്ങാന്‍ സനല്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് സനലിനെ അറസ്റ്റു ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *