ജയരാജനെ തള്ളി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭാംഗങ്ങളും കൈയൊഴിയുന്നു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ജയരാജനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ജരാജന്‍ ചെയ്തത് തെറ്റാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ നടപടി തെറ്റാണ് എന്നു മനസിലായതിനാലാണ് മുഖ്യമന്ത്രി അത് ന്യായീകരിക്കാത്തത്. എല്‍ഡിഎഫിലെ ആരും തന്നെ സംഭവത്തെ ന്യായീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപടി തെറ്റാണ് എന്ന് പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഭരണത്തലവനായ മുഖ്യമന്ത്രി തന്നെ ഇത് തിരുത്താനാവശ്യപ്പെട്ടത്. അതേസമയം ഇത്തരം വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *