തിരുവനന്തപുരം: വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിവരങ്ങള്‍ നല്‍കണമെന്ന് മന്ത്രി ഇ.പി.ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം. ഇന്ന് രാവിലെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വിവാദം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശമെന്നാണ് വിവരം.
