ടെലിവിഷന്‍ ചാനല്‍ പാക്കേജ്

ന്യൂഡല്‍ഹി: 100 സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ചാനലുകള്‍ക്ക് മാസം 130 രൂപയെന്ന പുതിയ നിരക്ക് നിര്‍ദേശം അവതരിപ്പിക്കുകയാണ് ടെലികോം റഗുലേറ്ററി അതോറിട്ടിയായ ട്രായ്. ഇത് നടപ്പായാല്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലിവിഷന്‍ പരിപാടികള്‍ കാണാനായേക്കും.

ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ടെലിവിഷന്‍ പാക്കേജുകള്‍ക്കായി പുതിയ കരട് നിര്‍ദേശമാണ് ട്രായ് തയ്യാറാക്കിയിട്ടുള്ളത്. അവരുടെ വെബ് സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ആശ്വാസകരമായ നിരക്കായിരിക്കും വരിക.നികുതിക്കു പുറമെയായിരിക്കും 100 സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ചാനലുകള്‍ മാസം 130 രൂപയ്ക്ക് ലഭ്യമാക്കുക. ഒരു ഹൈ െഡഫനിഷന്‍ ചാനല്‍ രണ്ട് സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ചാനലിന് തുല്യമാണ്.

ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധമായും നല്‍കിയിരിക്കേണ്ട ചാനലുകളായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളവ ഉള്‍പ്പെടെയായിരിക്കും പുതിയ പാക്കേജ്. അതിനു മുകളിലേക്ക് ചാനലുകള്‍ കാണണമെങ്കില്‍ സ്ലാബടിസ്ഥാനത്തില്‍ പണം നല്‍കണം. ഒരു സ്ലാബിന് നികുതിക്കു പുറമെ 20 രൂപയാണ് നല്‍കേണ്ടത്.

നിലവില്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോം ഓപ്പറേറ്റര്‍മാരാണ് ഉപയോക്താക്കളില്‍ നിന്നുള്ള മാസവരി തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. പ്രക്ഷേപകരില്‍ നിന്ന് ടെലിവിഷന്‍ ചാനലുകള്‍ സ്വന്തമാക്കുന്ന ഇവര്‍ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍, ഡയറക്ട് ടു ഹോം (ഡി.ടി.എച്ച്.) ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് അത് നല്‍കുകയാണ് ചെയ്യുന്നത്.

ഉപയോക്താവിന് ഇഷ്ടമുള്ള ചാനല്‍ മിതമായ നിരക്കില്‍ തിരഞ്ഞെടുത്ത് കാണാന്‍ സ്വാതന്ത്ര്യം നല്‍കുന്ന നിരക്ക് ഘടന ഉണ്ടാക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്. പ്രീമിയം ചാനലുകളുടെ ഉയര്‍ന്ന നിരക്കിനും പരിധി കൊണ്ടുവരും. ഹൈ ഡെഫനിഷന്‍ ഫോര്‍മാറ്റില്‍ നല്‍കുന്ന പേ ചാനലുകളുടെ ഉയര്‍ന്ന നിരക്ക് സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ നിരക്കിന്റെ മൂന്നു മടങ്ങിലധികമാകരുതെന്നാണ് പുത

Leave a Reply

Your email address will not be published. Required fields are marked *