കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി പാലാരിവട്ടം മേല്‍പാലം തുറന്നു. പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ജനങ്ങല്‍ക്കു സമര്‍പ്പിച്ചത്. വൈറ്റില–ഇടപ്പള്ളി ബൈപ്പാസില്‍ പാലാരിവട്ടം സിഗ്‌നല്‍ ജംഗ്ഷനിലാണ് പാലം. 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം 40 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ശാസ്ത്രീയമായ വരുമാന രീതികള്‍ കണ്ടെത്തി ടോള്‍ പിരിവ് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പണികഴിപ്പിക്കുന്ന പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
