ബഹ്റൈനിലേക്ക് എത്താന്‍ സൗദി യുവാക്കള്‍ക്ക് ഇനി പുതിയ കൊവിഡ് വാക്സിന് നിയമം. കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ള സൗദി അറേബ്യയിലെ പൗരന്മാര് ഇനി കൊവിഡ് -19 വാക്സിനുകളുടെ മൂന്ന് ഷോട്ടുകള്‍ എടുത്തിരിക്കണമെന്നാണ് പുതിയ നിര്‍ദേശം.
കിംഗ് ഫഹദ് കോസ്വേ അതോറിറ്റിയുടെ നിയമാവലി അനുസരിച്ച് രണ്ടാമത്തെ ഷോട്ട് എടുത്ത് എട്ട് മാസത്തിന് ശേഷം മൂന്നാം ഷോട്ട് എടുക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
