ഭര്‍ത്താവിന്‍റെ കഴുത്തറുത്ത ഭാര്യ ജീവനൊടുക്കി

മൂലമറ്റം: ഭര്‍ത്താവിന്‍റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. കുളമാവ് കരിപ്പിലങ്ങാട് കൊളപ്പുറത്ത് മിനിമോളാണ് (54) മരിച്ചത്.

കിടപ്പുരോഗിയായ ഭര്‍ത്താവ് സുകുമാരനെ (69)കഴുത്തിനു മുറിവേറ്റ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം. മക്കളില്ലാത്ത ഇവര്‍ കരിപ്പിലങ്ങാടുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ ഏറെ നാളുകളായി കിടപ്പിലായിരുന്നു.

സുകുമാരനെ പരിചരിക്കുന്നതിനും വീട്ടു ജോലിക്കുമായി ഏര്‍പ്പെടുത്തിയ സമീപവാസിയായ സ്ത്രീ പതിവു പോലെ വീട്ടിലെത്തിയെങ്കിലും വാതിലുകള്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

ഏറെ സമയം വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ഇവര്‍ അയല്‍വാസികളെയും പിന്നീട് കുളമാവ് പോലീസിനെയും വിവരമറിയിച്ചു. പോലീസിന്‍റെ നിര്‍ദ്ദേശത്തില്‍ വീട് ചവിട്ടി തുറന്നപ്പോള്‍ മിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കഴുത്തറുത്ത നിലയിലും കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *