മഞ്ചേരി.31ാമത് കേരള സാഹിത്യോത്സവ് ആഗസ്ത് 26 മുതല്‍ സെപ്റ്റംബര്‍ 1 വരെ മഞ്ചേരിയില്‍ നടക്കും. ഇന്നലെ മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജനാധിപത്യ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. വളര്‍ന്നുവരുന്ന തലമുറയില്‍ കൃത്യമായ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതില്‍ സാഹിത്യോത്സവുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് അഭിപ്രായപ്പെട്ടു.
എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഫിര്‍ദൗസ് സഖാഫി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ബഹുസ്വരതയോടൊപ്പം നില്‍ക്കുന്നവരാണെന്നും ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ സ്വതന്ത്ര ഇന്ത്യയെ വംശീയ ഉപാസകര്‍ക്ക് പാടെ വിഴുങ്ങാതൊന്നും സാധ്യമല്ലെന്നും മുഖ്യാതിഥിയായ എഴുത്തുകാരന് പി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. എസ് എസ് എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ധീന് സഖാഫി വെട്ടത്തൂര്‍, എസ് വൈ എസ് ജില്ല ജന. സെക്രട്ടറി സി കെ ഷക്കീര്‍ അരിമ്പ്ര എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കേരള സാഹിത്യോത്സവ് സ്വാഗതസംഘം കമ്മിറ്റിയെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ചെയര്മാന്: മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്, ജനറല്‍ കണ്‍വീനര്‍: മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ട്രഷറര്‍: എ മുഹമ്മദ് പറവൂര്‍. വര്‍ക്കിംഗ് ചെയര്മാന്: ഇബ്രാഹിം ബാഖവി മേല്‍മുറി, വൈസ് ചെയര്മാന്മാര്: സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സയ്യിദ് ശിഹാബുദ്ധീന്‍ ഹൈദറൂസി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, അഡ്വ. മമ്മോക്കര്‍, കുഞ്ഞീതു മുസ്ലിയാര്, ബഷീര്‍ ചെല്ലക്കൊടി, കെ പി ജമാല്‍ കരുളായി, മുഈനുദ്ദീന് സഖാഫി വെട്ടത്തൂര്‍, വി പി ഫിറോസ്. വര്‍ക്കിംഗ് കണ്‍വീനര്‍: സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, അസിസ്റ്റന്റ് കണ്‍വീനര്‍: മുഹമ്മദ് ശരീഫ് നിസാമി പയ്യനാട്, കണ്‍വീനര്‍മാര്‍: ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, സി കെ ഷക്കീര്‍ അരിമ്പ്ര, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍ത്തളാ ശിഹാബ് തങ്ങള്‍, സി കെ എം ഫാറൂഖ്, എം. അബ്ദുറഹ്മാന്, യൂസുഫ് പെരിമ്പലം, മരുന്നന്‍ സാജിദ് ബാബു, ശാക്കിര്‍ സിദ്ധീഖി, സഫ്വാന് കൂടക്കര. കോഡിനേറ്റര്‍മാര്‍: സി കെ ശബീറലി, കെ തജ്മല്‍ ഹുസൈന്
