കൊച്ചി• എസ്ബിഐയുടെ ആറുലക്ഷം എടിഎം കാര്‍ഡുകള്‍ മരവിപ്പിച്ചതു മുതലെടുക്കാന്‍ അന്യസംസ്ഥാന സംഘം. ബ്ലോക്ക് ചെയ്യാത്ത കാര്‍ഡിലെ വിവരങ്ങള്‍ ഫോണ്‍വഴി മനസിലാക്കി പണം തട്ടാനാണു ശ്രമം. തനി നാടന്‍ ഹിന്ദിയില്‍ നമസ്‌കാര്‍ പറഞ്ഞാണ് സംഭാഷണം തുടങ്ങുക. ഉപയോഗിക്കുന്ന എടിഎം കാര്‍ഡ് എസ്ബിഐയുടേതാണോ എന്ന് അന്വേഷിക്കും. പിന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്െതന്നും ഇതു പുതുക്കണമെന്നും പലവട്ടം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കും.
എടിഎം പുതുക്കാന്‍ വിശ്വാസ്യതയ്ക്കായി ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് അയക്കണമെന്നാണ് ആദ്യം പറയുക. എവിടെ നിന്നാണു വിളിക്കുന്നതെന്നു ചോദിച്ചാല്‍ ഇതാണ് മറുപടി. കാര്‍ഡിലെ വിവരങ്ങള്‍ മനസിലാക്കി ഇത്തരത്തിലുള്ള തട്ടിപ്പു വ്യാപകമാണ്. കോട്ടയം സ്വദേശി രേഖ അഭിലാഷിന് എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോദിച്ച് ഇതേ പോലെ തട്ടിപ്പുകാരുടെ ഫോണ്‍ സന്ദേശമെത്തിയതു രണ്ടുദിവസം മുമ്പാണ്. പശ്ചിമബംഗാളിെല മൊബൈല്‍ നമ്പരില്‍ നിന്നാണു ഫോണ്‍ വന്നതെന്നു പിന്നീടു വ്യക്തമായി.
കാര്‍ഡിലെ നമ്പരും പിന്‍നമ്ബരും സിവിവി കോഡും മനസിലാക്കി പണം തട്ടാനാണ് ഇത്തരം സംഘങ്ങളുടെ ശ്രമം. എസ്ബിഐയുടെ ആറുലക്ഷം എടിഎം കാര്‍ഡുകള്‍ മരവിപ്പിച്ചതു മുതലെടുക്കുകയാണു തന്ത്രം. എടിഎം കാര്‍ഡ് ഇപ്പോള്‍ കൈയിലില്ലെന്ന് പറഞ്ഞ് ഇവരെപ്പോലെ ഫോണ്‍വച്ചവര്‍ രക്ഷപെടും. അല്ലാത്തവര്‍ വഞ്ചിക്കപ്പെടും. ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളെയും വിളിച്ചേക്കാം. കരുതിയിരിക്കുക. പക്ഷേ , ഉപഭോക്താക്കളുടെ ഫോണ്‍നമ്ബരുകള്‍ തട്ടിപ്പുകാര്‍ക്കു കിട്ടുന്നതു തടയാന്‍ ബാങ്കുകള്‍ക്കേ കഴിയൂ.
