വി എസ്സിനിന്ന് 93-ാം ജന്മദിനം

വിഎസ് അച്യുതാനന്ദന് ഇന്ന് 93ാം ജന്മദിനം. മുന്‍മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ രംഗങ്ങളില്‍ തിളങ്ങിയ വിഎസിന് ഇക്കുറി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന ചുമതലയാണുള്ളത്.

പ്രായമേറെ കടന്നിട്ടും തളരാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന വിഎസ് ഊര്‍ജസ്വലതയോടെ തന്നെ സ്വന്തം നാട്ടില്‍ ഇന്നലെ നടന്ന പുന്നപ്രവയലാര്‍ രക്തസാക്ഷി അനുസ്മരണത്തിലും പങ്കെടുത്തു. സര്‍ക്കാരിനെ ചെറിയതോില്‍ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഭരണപരിഷ്‌കാര കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി ഊര്‍ജിതമാകണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കുറെ കാര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഓഫിസ് ഉണ്ടായിട്ടില്ല. ആവശ്യത്തിന് സ്റ്റാഫിനെ കിട്ടിയിട്ടില്ല.
ഉള്ളവര്‍ക്ക് ശമ്ബളം ആയിട്ടില്ല. ഇതെല്ലാം പരിഹരിക്കേണ്ടതുണ്ട് വിഎസ് വ്യക്തമാക്കി. കണ്ണൂരില്‍ ഇനി സംഘര്‍ഷം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണയും പിറന്നാളിന് ആഘോഷമൊന്നുമില്ലെന്നും കുടുംബാഗങ്ങളോടൊത്ത് ഒരു സദ്യ മാത്രമെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജന്മദിനവുമായി ബന്ധപ്പെട്ട് രാവിലെ മാധ്യമങ്ങളെ കണ്ട വിഎസ് മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും നന്ദി എന്ന മറുപടി മാത്രമാണ് നല്‍കിയതും.

Leave a Reply

Your email address will not be published. Required fields are marked *