ബൈക്ക് പരിശോധനയ്ക്കിടെ കത്തിനശിച്ചു

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പരിശോധനയ്ക്കിടെ ബൈക്ക് കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ പോലീസ് ആസ്ഥാനത്തേക്ക് വന്ന ബൈക്ക് പരിശോധനയ്ക്കു വേണ്ടി നിര്‍ത്തിയ ഉടനായിരുന്നു തീപിടിച്ചത്. പ്രമുഖ വാഹന ഷോറൂമിന്റെ ബിസിനസ് എക്‌സിക്യുട്ടീവ് വന്ന ബൈക്കാണ് കത്തിനശിച്ചത്. സംഭവത്തില്‍ ദൂരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന്റെ കാരണമെന്ന് പോലീസ് പറയുന്നു. പരിശോധനയ്ക്കായി ബൈക്ക് നിര്‍ത്തിയയുടനുണ്ടായ സ്പാര്‍ക്കിംഗ് പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാവാം. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. ബൈക്കില്‍ എത്തിയ ആള്‍ക്കും പരുക്കില്ല.

പോലീസ് ആസ്ഥാനത്തെ ഗേറ്റിന് മുന്നിലാണ് ബൈക്ക് നിര്‍ത്തിയിരുന്നത്.
അതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി. ഗേറ്റ് കടന്ന ശേഷമാണ് തീപിടിച്ചതെങ്കില്‍ വലിയ അപകടത്തിന് വഴിവയ്ക്കുമായിരുന്നു. ഇവിടെ പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് തീപിടിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *