ന്യൂഡല്‍ഹി: എല്‍.പി, യു.പി ക്ലാസുകളിലേതു പോലെതന്നെ ഹര്‍സെക്കണ്ടറി സ്‌കൂളിലും കോളേജുകളും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് മാതൃഭാഷയിലായിരുക്കണം. ഇന്ത്യന്‍ സ്‌കൂളുകളില്‍ വിദേശ ഭാഷകളില്‍ ക്ലാസുകള്‍ എടുക്കരുത്. വിദ്യാഭ്യാസ രംഗത്തും അനുബന്ധ ആവശ്യങ്ങള്‍ക്കും ഇംഗ്ലീഷ് ഭാഷ ഒരു മാനദണ്ഡമായിക്കാണരുത്. കോളേജുകളിലെ റിസേര്‍ച്ച് വര്‍ക്കുകള്‍ എല്ലാം ദേശീയ ഭാഷകളില്‍ തന്നെയായിരിക്കണം. ഇംഗ്ലീഷിലുള്ള റിസേര്‍ച്ച് വര്‍ക്കുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കരുത്.
ഇംഗ്ലീഷ് ഭാഷയിലുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുയും കൂടുതല്‍ പ്രാധാന്യം നല്‍കുകയും, പ്രാദേശിക സംസ്‌കാരത്തേയും പാരമ്ബര്യത്തേയും ചിന്തകളേയും മൂല്യങ്ങളേയും ഇല്ലാതാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ എല്ലാ ക്ലാസുകളിലേ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കണം.
മാനവ വിഭവ മന്ത്രാലയത്തിനു മുന്നില്‍ ആര്‍എസ് എസ് മുന്നോട്ടു വച്ച പുതിയ വിദ്യാഭ്യാസ നയങ്ങളുടെ നിര്‍ദ്ദേശങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളുമായി ആര്‍എസ്എസ് നേതാക്കന്‍ മാര്‍ ഇതിനോടകം തന്നെ മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് നടപ്പിലാക്കേണ്ട പുതിയ വിദ്യാഭ്യാസ നയങ്ങളെക്കുറിച്ചാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്.
രാജ്യത്ത് വിദ്യാഭ്യാസം നല്‍കുന്നത് പ്രാദേശിക ഭാഷയിലായിരിക്കണം. അത് സ്‌കൂള്‍ തലങ്ങളിലും കോളേജ് തലങ്ങളിലും അങ്ങനെതന്നെയായിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള വിദ്യാഭ്യാസത്തെ രാജ്യത്ത് പ്രോത്സാഹിപ്പിക്കരുത്. സ്വകാര്യ സ്‌കൂളുകളിലും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാതൃഭാഷയിലാവണം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്കാണ് ആര്‍എസ്എസ് ഊന്നല്‍ നല്‍കിയത്.
ഐഐടി, ഐഐഎം, എന്‍ഐടി തുടങ്ങിയ ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളില്‍ പ്രാദേശിക ഭാഷ നടപ്പിലാക്കാന്‍ എത്രയും പെട്ടന്ന് നിയമ നടപടി സ്വീകരിക്കണം. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ സംസാരിക്കുന്നതും മാതൃഭാഷയിലായിരിക്കണം. ആര്‍എസ്എസ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ചിലത് അഭിനന്ദനാര്‍ഹമാണ്. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.
