ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്പിസിസിഐ) ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാക് പത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ–പാക് ബന്ധം ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തിലാണ് വ്യാപാര ബന്ധം ഉപേക്ഷിക്കാന്‍ പാക് വ്യാപാരി വ്യവസായി സംഘം ശ്രമിക്കുന്നതെന്നാണ് സൂചന. ഇരും രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യാപാര ബന്ധം തുടരേണ്ടെന്നാണ് തീരുമാനമെന്ന് എഫ്പിസിസിഐ പ്രസിഡന്റ് അബ്ദുള്‍ റൗഫ് അലം പറഞ്ഞു. ഇക്കാര്യത്തില്‍ പാക്കിസ്ഥാനിലെ എല്ലാ വ്യാപാര സമൂഹവും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *