ഖത്തറിന്റെ സ്ത്രീ ശബ്ദമായി; ദാനാ അല്‍ അന്‍സി

ഖത്തര്‍ : ലോക രാജ്യങ്ങളിലെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കായി ഐക്യരാഷ്ട്ര സഭയില്‍ ശബ്ദമുയര്‍ത്തി ഖത്തറിലെ വിദ്യാര്‍ത്ഥിനി. ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി ഖത്തര്‍ (ജിയുക്യു) വിദ്യാര്‍ത്ഥിനി ദാനാ അല്‍ അന്‍സിയാണ് ഐക്യരാഷ്ട്ര സഭയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി വാദിച്ചത്.

‘എജുക്കേഷന്‍ എബൗവ് ഓള്‍’ എന്ന സന്നദ്ധ സംഘടനയുടെ യുവ അഭിഭാഷകയുമാണ് ഈ ജിയുക്യൂ വിദ്യാര്‍ത്ഥിനി. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്ര്യവും സംഘര്‍ഷവും ദുരന്തങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളിലെ കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസ സാമൂഹിക സാമ്ബത്തിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 2012ല്‍ ശൈഖ മൗസ ബിന്‍ത്ത് നാസര്‍ സ്ഥാപിച്ച ഈ സംഘടന.
ഖത്തര്‍ യുവതയെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും സംഘര്‍ഷം അനുഭവിക്കപ്പെടുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുതകുന്ന വിവിധ പരിശീലന പരിപാടികളിലും പദ്ധതികളിലും തങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാകുമെന്നും യുഎന്‍ പൊതുസഭയില്‍ അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *