വിദ്യാര്‍ഥിയെ ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു

ഭോപ്പാല്‍: സഹയാത്രികര്‍ നോക്കിനില്‍ക്കേ കോളജ് വിദ്യാര്‍ഥിയെ ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു. മധ്യപ്രദേശിലെ റീവായില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 19കാരിയായ ആദിവാസി വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. കോളജ് സ്ഥിതിചെയ്യുന്ന റീവായില്‍നിന്നു സ്വദേശമായ സിധിയിലേക്ക് ദീപാവലി ആഘോഷിക്കുന്നതിനായി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ശിവേന്ദ്ര സിംഗ് പരിഹര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇടയ്ക്കുവച്ചാണ് ബസില്‍ കയറിയത്. ഇയാള്‍ കൈയില്‍ കത്തിയും പെട്രോളും കരുതിയിരുന്നു. യുവാവ് ബസില്‍ കയറിയപ്പോള്‍ തന്നെ പെണ്‍കുട്ടി ഒളിക്കാന്‍ ശ്രമം നടത്തിയതായും പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതായും സഹയാത്രിക പറഞ്ഞു. ഇടയ്ക്കുവച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തിയശേഷം പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അക്രമിയുടെ കുത്തേറ്റു.

Leave a Reply

Your email address will not be published. Required fields are marked *