അറസ്റ്റ് ഭയന്ന് സക്കീര്‍ നായിക് പിതാവിന്റെ സംസ്‌കാരത്തിനെത്തിയില്ല

മുംബൈ: വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന മുസ്ലിം മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക് അറസ്റ്റ് ഭയന്ന് പിതാവിന്റെ സംസ്‌കാര ചടങ്ങിന് എത്തിയില്ല. സക്കീറിന്റെ പിതാവ് ഡോ. അബ്ദുള്‍ കരീം നായിക് (88) ഞായറാഴ്ചയാണ് മരിച്ചത്. ബോംബെ സൈക്യാട്രിക് സൊസൈറ്റി അധ്യക്ഷനായിരുന്നു ഡോ. അബ്ദുള്‍ കരീം. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങി ആയിരത്തിഅഞ്ഞൂറോളം ആളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സക്കീര്‍ നായിക് നിലവില്‍ മലേഷ്യയിലാണെന്നാണ് സൂചന. ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് സക്കീര്‍ നായിക്ക് നേരത്തേ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവുമാണ് നായിക്കിന്റെ പ്രസംഗങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്തുന്നത്. അന്വേഷണങ്ങളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *