മലപ്പുറം; സിവില്‍ സ്റ്റേഷനില്‍ പൊട്ടിത്തെറി . ഹോമിയോ ഡി എം ഒയുടെ കാറില്‍ നിന്നാണ് കോടതി വളപ്പില്‍ പൊട്ടിത്തെറിയുണ്ടായത്. മലപ്പുറം സിവില്‍ സ്റ്റേഷനിലെ കോടതി വളപ്പില്‍ പൊട്ടിത്തെറിയുണ്ടായത് ഹോമിയോ ഡി എം ഒയുടെ കാറിന് പിന്നില്‍ നിന്ന്. ഉച്ചക്ക് ഒരു മണിയോടെയാണ് വന്‍ ശബ്ദത്തില്‍ സ്‌ഫോടനമുണ്ടായത്. കരിമരുന്നിന്റെ മണവും പരിസരത്ത് വ്യാപിച്ചു. ഡി എം ഒ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനായി രാവിലെ ഒന്‍പതുമണിക്ക് ഇവിടെ കാര്‍ പാര്‍ക്ക് ചെയ്തതായിരുന്നു. പൊലീസ്, ബോംബ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ് യൂണിറ്റ് എന്നിവ സ്ഥലത്തെത്തി. ഡി എം ഒയുടെ കാറിന്റെ പിന്‍ഭാഗവും ചില്ലുകളും തകര്‍ന്നു. സമീപത്ത് പാര്‍ക്ക് ചെയ്ത മറ്റൊരു കാറിന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ദി മൂവ്‌മെന്റ് എന്ന പേരിലുള്ള ഒരു ബോക്‌സും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
