മലപ്പുറത്തെ സ്‌ഫോടനം ആസൂത്രിതം

മലപ്പുറം മലപ്പുറത്തെ സ്‌ഫോടനം ആസൂത്രിതം,സ്‌ഫോടനം നടത്തിയത് തീവ്രവാദ സംഘടന,നാളുകള്‍ എണ്ണിക്കോ എന്ന് കത്തില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തെ സ്‌ഫോടനം ബീഫ് വിവാദത്തെത്തുടര്‍ന്ന് യുപിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അക് ലാഖിന്റെ മരണത്തിന് പകരമെന്ന് കുറിപ്പ്.
സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് കണ്ടെടുത്ത പെട്ടിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. ദ ബെയ്‌സ് മൂവ്‌മെന്റ് എന്ന് ഇംഗ്ലീഷില്‍ എഴുതി ഒട്ടിച്ച ചെറിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയാണ് ഇത്. ലഘുലേഖയുടെ ഒരു പേജിലെ ഉള്ളടക്കം മാത്രമാണ് പോലീസ് പുറത്ത് വിട്ടത്. ഒരു പെന്‍ഡ്രൈവും കത്തിനൊപ്പമുണ്ട്.എന്നാല്‍ ഇതിന്റെ ഉള്ളടക്കം വെളിവായിട്ടില്ല.പൊട്ടിയത് ബോംബ് തന്നെയെന്ന് മലപ്പുറം എസ്പി സ്ഥീരീകരിച്ചു.അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത രീതിയിലുള്ള കത്താണ് ഇത്. ഇന്‍ ദ നെയിം ഓഫ് അള്ളാ എന്ന് തുടങ്ങുന്ന കത്ത് ഇന്ത്യയുടെ ഭൂപടത്തിന് മുകളിലായാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. അക് ലാഖിന്റെ മരണം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും നാളുകള്‍ എണ്ണിക്കോ എന്നും കത്തിലെഴുതിയിട്ടുണ്ട്. ബിന്‍ ലാദന്റെ ചിത്രവും കത്തിലുണ്ട്.കൊല്ലം, മൈസൂര്‍, ചിറ്റൂര്‍ കോടതികളില്‍ സ്‌ഫോടനം നടത്തിയത് ദ ബെയ്‌സ് മൂവ് മെന്റ് എന്ന സംഘടനയാണെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *