അവലോകനയോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകനയോഗം നടക്കും. ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തലിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന യോഗത്തില്‍ ദേവസ്വം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, തദ്ദേശം തുടങ്ങിയ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാരും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *