വീണ്ടും മാധ്യമവിലക്ക്

കൊച്ചി: കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് വീണ്ടും മാധ്യമവിലക്ക്. എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കി വിട്ടു. കോടതി മുറയില്‍ റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അഭിഭാഷകര്‍. ജിഷ കൊല കേസ് സംബന്ധിച്ച വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് തടഞ്ഞത്. ഉന്നത അഭിഭാഷകരും സര്‍ക്കാറും ഇടപെട്ടിട്ടും ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നത് തുടരുകയാണ്. വനിതകളടക്കമുള്ള 12 മാധ്യമപ്രവര്‍ത്തകരെയാണ് തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *