മലപ്പുറം സ്‌ഫോടനം: ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന

തളിപ്പറമ്പ് : മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ ഒരു സ്ഥാപനത്തില്‍ എന്‍ ഐ എ റെയ്ഡ് . റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്ഥാപനത്തില്‍ നിന്നും പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചതായും വിവരമുണ്ട്.

തളിപ്പറമ്പ് ഹൈവേയിലെ ഒരു പ്രധാന സ്ഥാപനത്തില്‍ പ്രത്യേക അന്വേഷണ സംഘവും എന്‍ഐഎ സംഘവും വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സംയുക്തമായാണ് റെയിഡ് നടത്തിയത്.

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ഒരു ഫോണ്‍ പരിശോധിച്ചതില്‍ നിന്നും തളിപ്പറമ്പിലെസ്ഥാപനവുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഐജി അജിത്കുമാറിന്റെയും എന്‍ഐഎ ഡിവൈഎസ്പി അബ്ദുള്‍ഖാദറിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.
ഒരു മണിക്കൂറിലേറെ പരിശോധന നീണ്ടു. അതേസമയം റെയിഡ് നടക്കുന്ന വിവരം തളിപ്പറമ്ബിലേയും കണ്ണൂരിലേയും പോലീസ് അറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *